ജാമിയ മില്ലിയ നരനായാട്ട് നാളെ കാമ്പസുകളില്‍ കരിദിനം ആചരിക്കും :എം.എസ്.എഫ്

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ നിഷ്ഠൂരമായി ആക്രമിച്ച പോലീസ് നരനായാട്ടിനെതിരെ നാളെ സംസ്ഥാനത്തെ മുഴുവന്‍ കാമ്പസുകളിലും കരി ദിനം ആചരിക്കുമെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.

വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. പൊലീസ് ബസ്സുകളടക്കം കത്തിച്ചു. സുഖ്‌ദേബ് ബിഹാര്‍, ഫ്രണ്ട്‌സ് കോളനി പരിസരങ്ങളില്‍ വന്‍ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്പസിനകത്തേക്ക് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയര്‍ഫോഴ്‌സിന്റേതടക്കമുള്ള വാഹനങ്ങള്‍ കത്തിച്ചു.

പൊലീസ് ക്യാമ്പസിനകത്തേക്ക് വെടി വച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ചില ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിടുന്നു. നിരവധി വിദ്യാര്‍ഥകള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

SHARE