ജാമിഅ വെടിവെപ്പ്: ബാരിക്കേഡ് മാറ്റാതെ പൊലീസ്; വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത് ബാരിക്കേഡിന് മുകളിലൂടെ

ന്യൂഡല്‍ഹി: ജാമിഅ മില്ലിയയിലെ വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ബാരിക്കേഡ് മാറ്റി നല്‍കാതെ പൊലീസ്. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലൂടെ കടത്തിയാണ് വിദ്യാര്‍ത്ഥി ഷദാബ് നജര്‍ എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത്. വെടിവെക്കാന്‍ അക്രമി എത്തിയപ്പോള്‍ ഡല്‍ഹി പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ചിത്രവും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

രാജഘട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെയാണ് തോക്കുധാരി എത്തിയത്. പ്രതിഷേധം ഹോളി ഫാമിലെ ആശുപത്രിയ്ക്കു സമീപമെത്തിയപ്പോഴാണ് തോക്കുധാരി വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റു. ഷദാബ് നജര്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ഇതാ നിങ്ങള്‍ ചോദിച്ച സ്വാതന്ത്ര്യം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് പിടികൂടി. ഗോപാല്‍ എന്നാണ് പിടിയിലായ ആളുടെ പേര്.

SHARE