ജെ.എന്‍.യുവിലെ അക്രമികള്‍ക്കെതിരെ കണ്ണടച്ച് പൊലീസ്; പൊലീസ് ആസ്ഥാനം വളയാന്‍ ആഹ്വാനവുമായി ജാമിഅ വിദ്യാര്‍ത്ഥികള്‍

ജെ.എന്‍.യു വില്‍ നടന്ന എ.ബി.വി.പിയുടെ അക്രമത്തില്‍ നടപടിയെടുക്കാതെ പൊലീസ്. 50ഓളം അക്രമികള്‍ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക് അകത്ത് റോന്ത് ചുറ്റുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ജെ.എന്‍.യു വില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോള്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു ദില്ലി പൊലീസെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെ സംഘര്‍ഷമാണോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ അക്രമത്തില്‍ പൊലീസ് നടപടിയില്ലാത്തതിനാല്‍ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആസ്ഥാനം വളയാന്‍ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. ഇന്ന് രാത്രി തന്നെ ഇവര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്‌തേക്കും.ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചത്.

ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ ക്രൂര മര്‍ദ്ദനമാണുണ്ടായത്. മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ ഘോഷ് പറഞ്ഞു. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ തലയില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് യുവതി. ഡല്‍ഹി പോലീസ് കാമ്പസിനുള്ളിലുണ്ടായിരിക്കെയാണ് യൂണിയന്‍ നേതാവ് കാവി ഭീകരലാല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഐഷിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

SHARE