ജാമിഅ മിലിയയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധച്ചവര്ക്കു നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജാമിഅ മിലിയ സര്‍വകലാശാലയില്‍ അത്രയും പൊലീസുകാര്‍ നോക്കി നില്ക്കുമ്പോള് എങ്ങനെയാണ് ഒരാള്‍ക്ക് തോക്കുമായി എത്തി വെടിവെയ്ക്കാന്‍ സാധിക്കുന്നത്. ആരാണ് അവന് പണം കൊടുത്തതെന്നും രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
രാജ്യത്തെ ആകെ ഞെട്ടിച്ച് ജാമിഅ മിലിയയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ പ്രായപൂര്‍ത്തിയകാത്ത ഒരാളാണ് വെടിയുതിര്‍ത്തത്.പൗരത്വനിയമ ഭേദഗതിയില്‍ വലിയ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഷഹീന് ബാഗില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് 17കാരനായ ഇയാളുടെ ശ്രമമെന്ന് വ്യക്തമാണ്.നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഷഹീന് ബാഗില്‍ ദിവസങ്ങളായി പ്രതിഷേധിക്കുന്നത്.