ജാമിഅ പ്രതിഷേധം;പൊലീസ് വെടിവെച്ചതിന്റെ രേഖകള്‍ പുറത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മിലിയയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെച്ചതിന്റെ രേഖകള്‍ പുറത്ത്. ആദ്യ വെടിവെപ്പ് നടന്നിട്ടില്ലെന്ന് പറഞ്ഞ പൊലീസ് ഇപ്പോള്‍ പ്രതിഷേധത്തില്‍ സ്വയംരക്ഷയ്ക്കുവേണ്ടി അന്തരീക്ഷത്തിലേക്ക് വെടി ഉതിര്‍ത്തു എന്ന വാദവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.വെടിയുണ്ടകൊണ്ടുണ്ടായ മുറിവുകള്‍ എന്നു പറയുന്നത് ടിയര്‍ ഗ്യാസ് കാനിസ്റ്ററുകളുടെ കഷണങ്ങള്‍ കൊണ്ടൂണ്ടായതാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.എന്നാല്‍ അത് നുണയാണെന്ന് വെളിപ്പെടുത്തുന്നതാണ് പൊലീസുകാരന്റെ വെളിപ്പെടുത്തല്‍.

പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ ഒരു പൊലീസുകാരന്‍ തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളുണ്ട്. പ്രതിഷേധക്കാരില്‍ ഒരാള്‍ പരിക്കുകളോടെ വീഴുന്നതായും ആ വീഡിയോയില്‍ കാണുന്നുണ്ട്.

SHARE