ജാമിഅ പ്രതിഷേധം; മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധത്തിലൂടെ ശ്രദ്ധനേടിയ മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നക്കെതിരെ ഫേസ്ബുക്കിന്റെ നടപടി. വിദ്യാര്‍ത്ഥിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക്. ഒരു മാസത്തേക്കാണ് ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞുവച്ചത്. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം.

ഇത് സംബന്ധിച്ച് അയ്ഷ റെന്ന ട്വിറ്ററില്‍ പോസ്റ്റ ഇട്ടിട്ടുണ്ട്. സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷണ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചത് എന്നാണ് അയ്ഷ റെന്ന ആരോപിക്കുന്നത്.

SHARE