കേന്ദ്ര സര്‍വകലാശാലകളുടെ റാങ്കിങ്ങ്; ജാമിയ മില്ലിയ്യ ഒന്നാമത്

ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാല ഒന്നാമത്. റാങ്കിങ്ങില്‍ 90 ശതമാനം സ്‌കോര്‍ നേടിയാണ് ജാമിയ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാല ഒന്നാമതെത്തിയത്. 40 സര്‍വകലാശാലകളാണ് പട്ടികയില്‍ ആകെ ഉള്ളത്.

അരുണാചല്‍ പ്രദേശിലെ രാജിവ് ഗാന്ധി സര്‍വകലാശാലയാണ് രണ്ടാമത് (83 ശതമാനം). 82 ശതമാനം സ്‌കോറുമായി ജെഎന്‍യു മൂന്നാമതും 78 ശതമാനം സ്‌കോറുമായി അലിഗഡ് സര്‍വകലാശാല നാലാമതുമാണ്.

ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, എംഫില്‍ കോഴ്‌സുകളില്‍ ഓരോ വര്‍ഷവും അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, പെണ്‍കുട്ടികളുടെ എണ്ണം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകരുടെ ഗുണനിലവാരം, സൗകര്യങ്ങള്‍, വിദ്യാര്‍ഥി അധ്യാപക അനുപാതം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് സ്‌കോറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

SHARE