ജെല്ലിക്കെട്ട്: ക്ഷമാപണവുമായി മന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ചെന്നൈ: പൊങ്കലിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താനാവാത്തതില്‍ തമിഴ്ജനതയോട് ക്ഷമാപണം നടത്തി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ക്ഷമാപണവുമായി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നത്. ഇത്തവണത്തെ പൊങ്കലിന് താന്‍ പങ്കെടുക്കില്ലെന്നും ഒന്നരലക്ഷം വരുന്ന തന്റെ ഒരു മാസത്തെ ശമ്പളവും അലവന്‍സും തമിഴ്‌നാട്ടിലെ കര്‍ഷക ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

b_id_196098_pic10

SHARE