ജലന്ധര്‍ ബിഷപ്പിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും. ഇതിനായി കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം നാളെ ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലേക്ക് പോകും. 50 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൊലീസ് തയാറാക്കിയതായാണ് വിവരം. ബിഷപ്പിനൊപ്പം രൂപത ഭരണകേന്ദ്രത്തിലെ ഉന്നത വൈദികരില്‍ നിന്നും മൊഴിയെടുക്കും. ഉജ്ജയിന്‍ ബിഷപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.
ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ബിഷപ്പ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചതായും കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണചുമതല.

SHARE