ജയ്പുരില്‍ കോവിഡ് ബാധിച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചാന്ദ്പോള മേഖലയില്‍ നിന്നുള്ള ഫ്രയില് അബ്ദുള്‍ എന്നയാളുടെ സുഹാന് എന്ന ആണ്‍കുഞ്ഞാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സുഹാന്റെ കുടുംബത്തിലെ ആര്‍ക്കും രോഗബാധ ഇല്ല. എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും വ്യക്തതയില്ല.
ജാമ്നഗറില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞിന് രോഗബാധയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സുഹാന് 20 ദിവസം മാത്രമാണ് പ്രായം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ആരെങ്കിലുമായി സമ്പര്ക്കമുണ്ടായതിലൂടെ കുഞ്ഞിനും വൈറസ് ബാധ ഉണ്ടായിട്ടുണ്ടാവാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിക്ക് കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനഫലം ലഭിക്കുന്നതിന് മുന്‍പ് മരണപ്പെടുകയായിരുന്നു