ജയില്‍ സന്ദര്‍ശകര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; രാഷ്ട്രീയ ചര്‍ച്ചക്കും വിലക്ക്

ന്യൂഡല്‍ഹി: ജയിലില്‍ തടവുകാരെ കാണാനെത്തുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആധാര്‍ കാര്‍ഡ് ഹാജരാക്കാത്ത സന്ദര്‍ശകരെ ജയിലിനകത്തേക്ക് കടക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. പത്തു ദിവസത്തിനകം ഇത് നടപ്പാക്കണമെന്ന് സംസ്ഥാന ജയില്‍ മേധാവി ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി. തീവ്രവാദ ബന്ധമുള്ളവര്‍ തടുവകാരെ സന്ദര്‍ശിച്ച് ആശയപ്രചാരണം നടത്തുന്നുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയിലില്‍ രാഷ്ട്രീയ ചര്‍ച്ചക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തടവുകാരോട് രാഷ്ട്രീയം പറയുന്നത് പൂര്‍ണമായും നിരോധിച്ചു.

SHARE