മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു; ഓടിച്ചിട്ട് പിടികൂടി പൊലീസ്

കൊച്ചി: കാക്കനാട് ജയിലില്‍ നിന്നും ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാരെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കാക്കനാട് ജയിലില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

മാലിന്യം പുറത്തേക്ക് തള്ളാന്‍ കൊണ്ടുവന്ന സമയത്ത് ഇവര്‍ ജയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടി പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജയില്‍ ജീവനക്കാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാക്കനാട് ജില്ലാ ജയില്‍ ഉദ്യോഗസ്ഥരെക്കൂടാതെ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരടക്കം എത്തിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാരേയും പിടികൂടിയത്.

അതേസമയം, ജയില്‍ ചാടാന്‍ ശ്രമിച്ചതിന് വനിതാ തടവുകാര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷനില്‍ കേസെടുത്തു. ജയില്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.

SHARE