ജയലളിത; പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്‌നാട്മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വിവരങ്ങള്‍ മോദിയെ അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ജയലളിത എന്ന് ജെ.പി നദ്ദ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനം

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഞായറാഴ്ച വൈകീട്ടാണ് ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം അപ്പോളോ ആസ്പത്രിയില്‍ നിന്ന് ഉച്ചയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

SHARE