കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ ദംഗര്‍പൊര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കറെ തൊയ്ബ ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.


ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതോടെയാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്. സൈന്യത്തിനെതിരെ വെടിയുതിര്‍ത്ത ഭീകരവാദികള്‍ക്കെതിരെ സുരക്ഷാസേന ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. പ്രദേശത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

SHARE