ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക: മുസ്‌ലിം ലീഗ്

കോഴിക്കോട്: പകരുന്ന പകര്‍ച്ചപ്പനിയില്‍ പകച്ച് നില്‍കുന്ന കുടുംബങ്ങള്‍ക്ക് റിലീഫിന്റെ ഭാഗമായി അടിയന്തര സഹായം നല്‍കുന്നതിലും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും മുസ്‌ലിം ലീഗ്, പോഷക സംഘടനാ പ്രവര്‍ത്തകര്‍ സര്‍വ്വസജ്ജരാവണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എന്‍ സി അബൂബക്കറും അഭ്യര്‍ത്ഥിച്ചു. വിവിധ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിച്ച ശേഷം നല്‍കിയ പ്രസ്താവനയിലാണ് അവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്.
എല്ലാ കണക്കുകളും തെറ്റിക്കുന്ന രീതിയിലാണ് പനി പടര്‍ന്ന് പിടിക്കുന്നത്. ചികിത്സക്കൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തിയാലേ വലിയൊരു വിപത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളുവെന്നാണ് വിദക്തരായ ഡോക്ടര്‍മാര്‍ പറയുന്നത്. നാടൊട്ടുക്കും റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന പ്രവര്‍ത്തകര്‍ പ്രത്യേക സാഹചര്യം മനസ്സിലാക്കി കര്‍മ നിരതരാവേണ്ടിയിരിക്കുന്നു. ശാഖകള്‍ തോറും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആവശ്യമായിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമാക്കാനും മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

SHARE