ദളിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് റാലി തിങ്കളാഴ്ച തിരുവനന്തപുരത്ത്‌

ന്യൂനപക്ഷദളിത് വേട്ടക്കെതിരെ ചെറുത്ത് നില്‍പ്പിന്റെ കാഹളം ഉയര്‍ത്തിക്കൊണ്ടുള്ള മുസ്‌ലിംലീഗ് റാലി ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്ത് നടക്കും. പുളിമൂട് ജി.പി.ഒ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂര്‍, മുരുകന്‍ കാട്ടാക്കട , പുന്നല ശ്രീകുമാര്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍, കബീര്‍ ബാഖവി, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പ്രസംഗിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ ചെയര്‍മാനും വി.കെ. ഇബ്രാഹിംകുഞ്ഞ് കണ്‍വീനറുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗം സ്വാഗതസംഘത്തിന് രൂപം നല്‍കി.ന്യൂനപക്ഷ

 

SHARE