ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ നേതാക്കള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവകരമാണ്. ഇലക്ഷന് കമ്മീഷന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ നേതാക്കള്‍ ചര്‍ച്ചചെയ്തു. മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്, കേരള സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.