ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ അജണ്ടക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പൗരത്വ ഭേദഗതി ബില്‍ പാര്‍മെന്റില്‍ തീരുമെന്ന് കരുതുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
നമ്മള് ഈ സഭയില്‍ എന്താണ് ചെയ്യുന്നത്. ഇന്നലെ ലോക്സഭയില്‍ എന്താണ് ചെയ്തത്. സര്‍ക്കാര്‍ വിദ്വേശ അജണ്ടയില്‍ ഭരണഘടനക്ക് വിരുദ്ധമായി പുതിയ ബില്‍ നിര്‍മ്മിക്കുകയാണ്. ഭരണഘടന എന്താണെന്ന് എല്ലാവരും അറിയണം. ഇതിവിടെ തീരുമെന്ന് കരുതരുത്. ബില്‍ പാസാവുകയാണെങ്കില്‍ ഇത് എത്തിപ്പെടുക പരമോന്നത നീതിപീഠത്തില്‍ മുന്നിലാണ്. എത്ര ഭീകരമാണ് കാര്യങ്ങള്‍.
ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ഭരണഘടനക്ക് വിരുദ്ധമായി ഒരു ബില്‍ കൊണ്ടു വരുക. അത് പിന്നെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടാത്ത നീതപീഠത്തിന്റെ അടുത്ത് എത്തുക. ഭരണഘടന വിരുദ്ധമായി ചെയ്ത ഒരുകാര്യത്തില്‍ നീതിപീഠം തീരുമാനമെടുക്കുക.
ഭരണഘടന എന്താണെന്ന് എല്ലാവരും അറിയണമെന്നും ഇതെല്ലാം സംഘ്പരിവാര്‍ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് നീങ്ങുന്നതെന്നും ചിദംബരം പറഞ്ഞു.
ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്ന് പി.ചിദംബരം ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.’സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന്റെ വിലയാണ് ഇത്’ ചിദംബരം പറഞ്ഞു.സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലായിരുന്നു ചിദംബരം പ്രതികരിച്ചിരുന്നത്.
ലോക്സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് നരേന്ദ്രമോദിയുടേതെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര് തന്നെയായിരിക്കുമെന്നും മുസ്ലിംകള് ഭയക്കേണ്ടെന്നും പറഞ്ഞു. അതേസമയം പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബില്‍ അവതരിപ്പിക്കവേ അമിത് ഷാ ചോദിച്ചു. മുസ്ലിംകളെ മാത്രം ഒഴുവാക്കിയുള്ള ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് രാജ്യസഭയില്‍ അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന വാദം.
അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭരണഘടയുടെ അടിത്തറയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തുറന്നടിച്ചു. ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നതാണ് ബില്ലെന്നും ബിജെപി നീക്കം ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭജനം കോണ്‍ഗ്രസിന്റെ ആശയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞെന്നും രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ആര്.എസ്.എസ് നേതാവ് വി.ഡി. സവര്‍കര്‍ ആണെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തിരുത്തി.
പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്.വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.
ഇന്ത്യന്‍ ഭരണഘടയുടെ അടിത്തറയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തുറന്നടിച്ച്