കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു

കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതുവരെ 10,023 പേരാണ് കൊറോണ ബാധയേറ്റ് ഇറ്റലിയില്‍ മരിച്ചത്. ഇന്ന് മാത്രം 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ലോകത്ത് കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 29,951 ആയി ഉയര്‍ന്നു.

ലോകത്ത് നിലവിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 116,050 പേര്‍ക്കാണ് രോഗബാധയേറ്റത്. 1,931 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറ്റലി തന്നെയാണ് രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാമത് 92,472 പേര്‍ക്കാണ് രോഗബാധയേറ്റത്. എന്നാല്‍ അതേസമയം സ്‌പെയിനാണ് മരണപ്പെട്ടവരുടെ കാര്യത്തില്‍ രണ്ടാമതുള്ളത്. 5,812 പേരാണ് ഇവിടെ മരിച്ചത്. ഇന്ന് 674 പേരാണ് സ്‌പെയിനില്‍ മരിച്ചത്.

SHARE