അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇതോടെ അമേരിക്കയ്ക്ക് പിന്നാലെ ഒരുലക്ഷം ആളുകളില്‍ രോഗം ബാധിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇറ്റലി. 11,591 പേരാണ് ഇതുവരെ ഇറ്റലിയില്‍ വൈറസ് ബാധയേതുടര്‍ന്ന് മരിച്ചത്. അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നു. 2,500 പേരാണ് ഇവിടെ മരിച്ചത്.

ലോകമെമ്പാടും 7.55 ലക്ഷം ആളുകളെയാണ് കോവിഡ് 19 ബാധിച്ചത്. ഇവരില്‍ 160,001 പേര്‍ രോഗവിമുക്തരായി. ഇതില്‍ പകുതിയോളം ചൈനയിലാണ് (75,923). സ്‌പെയിന്‍ 16,780 , ഇറാന്‍ 13,911, ഇറ്റലി 13,030 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

SHARE