ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍ കാണാം.
First Day Image from Cartosat-2 Series Satellitehttps://t.co/H4gCw9KK3A
— ISRO (@isro) January 16, 2018
അത്യാധുനിക വിദൂര നിയന്ത്രിത ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് രണ്ട്. കാര്‍ട്ടോസാറ്റ് സീരിസിലുള്ള ഏഴാമത്തെ ഉപഗ്രഹമാണിത്. നേരത്തെ അയച്ചവയുടെ അതേ രൂപരേഖയാണെങ്കിലും ഒടുവില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് രണ്ടില്‍ സ്ഥാപിച്ചിരിക്കുന്നത് ഉയര്‍ന്ന നിരീക്ഷണ ശേഷിയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ആണ്.
This Picture says It all!
Future is here!💪💪🇮🇳🇮🇳 pic.twitter.com/TF23Z1qnO0
— Abhay Chaurasia (@ChaurasiAbhay) January 16, 2018