മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍

ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമീര്‍പേട്ടിലെ ഫഌറ്റിലാണ് അമ്പത്തിയാറുകാരനായ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനാണ് എസ് സുരേഷ്.

കഴിഞ്ഞ ദിവസം ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഫ്‌ലാറ്റില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഫഌറ്റില്‍ മരിച്ചു കിടക്കുന്ന സുരേഷിനെയാണ് അവര്‍ കണ്ടത്. തലക്കടിയേറ്റ നിലയായിലായിരുന്നു സുരേഷെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

20 വര്‍ഷമായി ഹൈദരാബാദില്‍ കഴിയുന്ന സുരേഷിന്റെ ഭാര്യ ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. അമേരിക്കയിലും ഡല്‍ഹിയിലുമായാണ് മക്കള്‍ ജോലി ചെയ്യുന്നത്.

SHARE