അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി വീണ്ടും നിര്‍മിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍

ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍ അധിനിവേശം ശക്തമാക്കിയ ഇസ്രാഈല്‍ സിവിലിയന്മാരുടെ സുരക്ഷയ്ക്കായാണ് ഭിത്തി നിര്‍മിക്കുന്നതെന്നാണ് വാദിക്കുന്നത്.

അതേസമയം ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ ഭൂമി പിടിച്ചടക്കാനുള്ള തന്ത്രമാണ് ഇസ്രാഈല്‍ നടത്തുന്നതെന്ന് ഫലസ്തീന്‍ ആരോപിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭിത്തിക്കെതിരെ ലോക രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.