കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഐ.എസ്.എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അവകാശ സമര റാലി സംഘടിപ്പിച്ചു. പട്ടാളപ്പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു. റാലി പുതിയ സ്റ്റാന്‍ഡ് പരിസരത്താണ് സമാപിച്ചത്. യു.എന്നിന്റെ പരാമര്‍ശങ്ങളടക്കം കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുക്കാന്‍ തയ്യാറാകണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ റാലിയില്‍ പങ്കെടുത്തു.