ഐഎസ്എല്‍ ; മുബൈ-ബ്ലാസ്‌റ്റേഴ്‌സ് മത്സരം നാളെ

ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ രണ്ടാം മത്സരത്തിനിറങ്ങും. കൊച്ചിയ്ല്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയാണ് എതിരാളി. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചുവിട്ടതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട.മുബൈയുടെ സീസണിലെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്.

ക്യാപ്റ്റന്‍ ബാര്‍തോലോമെ ഓഗ്‌ബെചെ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വജ്രായുധം. ആദ്യമത്സരത്തില്‍ എടികെയെ 2 നെതിരെ 1 ഗോളിന് തകര്‍ക്കത്തതില്‍ രണ്ട് ഗോളും സംഭാവന ചെയ്തത് ഓഗ്‌ബെചെ ആയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാതിരുന്ന സഹല്‍ അബ്ദുല്‍ സമദ് കേരള നിരയില്‍ തിരിച്ചെത്തിയേക്കും.