സമനില മാറാതെ ബ്ലാസ്റ്റേഴ്‌സ്

സമനില കുരുക്ക് മാറാതെ കേരള ബാസ്‌റ്റേഴ്‌സ്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ ബാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ജംഷഡ്പൂരിന്റെ മലയാളി താരം സികെ വിനീത് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഒരു ഗോള്‍ സ്വന്തമാക്കി. എന്നാല്‍ അവസാന നിമിഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് കേരളം സമനില സ്വന്തമാക്കിയത്. സ്‌കോര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 2 ജംഷഡ്പൂര്‍ എഫ്‌സി 2.

ബാസ്‌റ്റേഴ്‌സിന് വേണ്ടി മെസി ബൌളിയാണ് രണ്ട് ഗോളുകളും നേടിയത്. ആദ്യ ഗോള്‍ സഹല്‍ അബ്ദുള്‍ സമദിന്റെ മനോഹരമായ ഒരു ഹൈബോള്‍ ഹെഡറിലൂടെ മെസി ബൌളി വലയിലെത്തെിച്ചപ്പോള്‍ രണ്ടാമത്തെ ഗോള്‍ 85 മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെയായിരുന്നു. സമനിലയോടെ എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ബാസ്‌റ്റേഴ്‌സ് നിലവില്‍ ഏഴാം സ്ഥാനത്താണ്.എട്ട് കളികളില്‍ നിന്ന് പതിമൂന്ന് പോയിന്റുള്ള ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

SHARE