ഐഎസ്എല്‍; ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി കൊല്‍ക്കത്ത

ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി എ.ടി.കെയുടെ തിരിച്ചുവരവ്. ഡേവിഡ് വില്ല്യംസും എഡു ഗാര്‍ഷ്യെയും ഇരട്ട ഗോളുകളുമായി തിളങ്ങി.

25ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ഗോളുമായി കൃഷ്ണയുമെത്തി. മൂന്നാം ഗോള്‍ വന്നത് 44ാം മിനിറ്റിലാണ്. ഡേവിഡ് വില്ല്യംസണ്‍ തന്നെയായിരുന്നു ഗോള്‍ സ്‌കോറര്‍. പിന്നീട് രണ്ടാം പകുതിയില്‍ . 88ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗാര്‍ഷ്യെ ഗോളുകള്‍ നേടി.

SHARE