ഇന്ത്യന്‍ ഫുട്‌ബോള്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; വിജയത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കമാവും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ് എടികെയെ നേരിടും. പുത്തന്‍ ഉണ്‍വോടെയാണ് മഞ്ഞപ്പട എത്തുന്നത്. കളത്തിന് പുറത്തെ അവകാശവാദങ്ങളില്‍ ഉതുങ്ങേണ്ടി വന്ന മഞ്ഞപ്പടയ്ക്ക് ഈ സീസണിലെ കിരീട ധാരണം നിര്‍ണായകമാണ്.

പരിശീലകന്‍ എല്‍ക്കോ ഷാറ്റോറിയെയും നൈജീരിയന്‍ ഗോളടിയന്ത്രം ബര്‍ത്തലോമിയോ ഓഗ്‌ബെച്ചേയെയും മഞ്ഞപ്പടയിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ആറാം സീസണ് കോപ്പുകൂട്ടിയത്. പ്രതിരോധകോട്ടയിലെ വിശ്വസ്തന്‍ സന്ദേശ് ജിംഗാന്റെ വെല്ലുവിളിയാണെങ്കിലും സഹലിനെ പോലെയുള്ള യുവപ്രതിഭകളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വാസം.