നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത് ഡല്‍ഹിയുടെ അരങ്ങേറ്റം

 

ചെന്നൈ:ഐഎസ്എല്ലിന്റെ മൂന്നാം എഡിഷനില്‍ ഡല്‍ഹി ഡൈനാമോസിന് മോഹിപ്പിക്കുന്ന തുടക്കം. എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡൈനാമോസ് തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്നു സന്ദര്‍ശകര്‍.

മത്സരത്തിന്റെ തുടക്കം മുതല്‍ ചെന്നൈ ഗോള്‍മുഖം ആക്രമിക്കുകയായിരുന്നു ഡല്‍ഹി. തുടര്‍ ആക്രമണത്തിനൊടുവില്‍ മത്സരത്തിന്റെ 13ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെ ഗോളടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ത്തിയിരുന്നു.

എന്നാല്‍ തളരാതെ നിരന്തരം ആക്രമിച്ച ഡല്‍ഹിക്കാര്‍ 26ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. മിലന്‍സിങിനെ ഗോള്‍കീപ്പര്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി മാര്‍സലോ പെരേര ഗോളിലേക്ക് തിരിച്ചു വിട്ടു. (1-0)

32ാാം മിനിറ്റില്‍ മാര്‍ക്‌ഫെര്‍ലിന്‍ ഡുഡു ചെന്നൈക്കായി സമനില ഗോള്‍ നേടിയെങ്കിലും അടുത്ത നിമിഷം തന്നെ ആന്റോണിയോ പെരേര ഡല്‍ഹിയെ വീണ്ടും മുന്നില്‍ കടത്തി.(2-1)v

ഗോളിന് മുന്നില്‍ കയറിയെങ്കിലും രണ്ടാം പകുതിയിലും ഡല്‍ഹി ആക്രമണം തുടര്‍ന്നു. ഇതിനു പ്രതിഫലമെന്നോണം 84ാം മിനിറ്റില്‍ ബദാരാ ബാജി ചെന്നൈയുടെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു. ഹെഡറിലൂടെയായിരുന്നു ഗോള്‍ (3-1).

SHARE