മൂന്നാം മിനുട്ടില്‍ ഗോള്‍; പൂനെക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ തുടക്കം

പൂനെ: എഎഫ്.സിക്കെതിരായ ഐ.എസ്.എള്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം മിനുട്ടില്‍ ഗോള്‍. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഡിഫന്റര്‍ സെദ്രിക് ഹെങ്‌ബെര്‍ട്ട് ആണ് മഞ്ഞപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടത്.

ഇടതുവശത്തു നിന്ന് ഹോസു കുറയ്‌സ് എടുത്ത കോര്‍ണര്‍ കിക്ക് പൂനെ ബോക്‌സില്‍ നിന്ന് ഹെഡ്ഡ് ചെയ്തകറ്റിയെങ്കിലും പന്തെത്തിയത് അസ്‌റാക്ക് മഹ്മതിന്റെ കാലുകളില്‍. അസ്‌റാക്കിന്റെ ഷോട്ട് പൂനെ ഡിഫന്റര്‍ തടുത്തെങ്കിലും ക്ലോസ്‌റേഞ്ചില്‍ നിന്ന് ഹെങ്ബര്‍ട്ട് ഫസ്റ്റ്‌ടൈം ഫിനിഷിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തിലെ ടീമില്‍ കാര്യമായ മാറ്റം വരുത്തിയാണ് കോച്ച് സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ ഇറക്കിയത്. 4-4-2 ഫോര്‍േഷനില്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ഫോര്‍മേഷന്‍. മുന്‍നിരയില്‍ ചോപ്രയും റാഫിയും അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ നാസോണ്‍, മഹമത് അസ്രാക്ക്, മെഹ്താബ് ഹുസൈന്‍, റഫീഖ് എന്നിവരുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് ഇന്ന് കളിക്കുന്നില്ല. വിസ പ്രശ്‌നം കാരണം ഹെയ്തി താരം താല്‍ക്കാലികമായി നാട്ടിലേക്ക് മടങ്ങിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

SHARE