ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍

കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുന്നത്. മലയാളി താരം സി.കെ വിനീതാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. 66ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ പിറന്നത്. മുഹമ്മദ് റാഫിയില്‍ നിന്ന് പന്ത് സ്വീകരിച്ച് നോര്‍ത്ത് ഈസ്റ്റ്‌
പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ഗോളടിച്ചാണ് സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സിന് ജയം സമ്മാനിച്ചത്.

നോര്‍ത്ത് ഈസ്റ്റ് ഗോളി ടി.പി രഹനേഷ് ചാടിയെങ്കിലും പന്ത് തടുക്കാനായില്ല. ഈ സീസണില്‍ വിനീതിന്റെ അഞ്ചാം ഗോളായിരുന്നു. സി.കെ വിനീത് തന്നെയാണ് കളിയിലെ താരവും. ജയത്തോടെ 14 കളികളില്‍ നിന്ന് 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരനായാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുന്നത്. മറുപടി ഗോളിനായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഭേദിക്കാനായില്ല. ഗോളി സ്റ്റോക്കും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തി. അരലക്ഷം പരം കാണികളാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്കെത്തിയത്.

സി.കെ വനീതിന്റെ ഗോള്‍ കാണം….

SHARE