ഐ.എസ്..എല്‍; സീസണില്‍ തോല്‍ക്കാതെ ബംഗളൂരു, ഒഡീഷയെ മറികടന്ന് ഒന്നാമത്

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്.സി ഒന്നാം സ്ഥാനത്ത്. ഒഡീഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബംഗളൂരു ഒന്നാമതെത്തിയത്. 37ാം മിനിറ്റില്‍ ജുവാനനാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തില്‍ ഒഡീഷക്കായിരുന്നു ആധിപത്യമെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

എറിക് പാര്‍ട്ടലുവിന്റെ സഹായത്തിലായിരുന്നു ജുവാനന്റെ ഗോള്‍. ഇതോടെ ബംഗളൂരു എഫ്.സിക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റായി. മൂന്ന് ജയവും ഏഴ് സമനിലയുമാണ് ഛേത്രിയുടെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്. ബംഗളൂരു ഇതുവരെ തോല്‍വി അറിഞ്ഞില്ല. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡീഷ ആറാമതാണ്. ഒരു ജയവും മൂന്ന് വീതം തോല്‍വിയും ജയവുമാണ് ഒഡീഷയുടെ അക്കൗണ്ടില്‍.

നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എവേ മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.

SHARE