സിറിയയില്‍ നിന്ന് ഐഎസ് പിന്‍വാങ്ങുന്നു

ദമസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ ഐഎസ് പിന്‍വാങ്ങുന്നു. ഐഎസ് ശക്തികേന്ദ്രമായ യാര്‍മുകില്‍ നിന്നാണ് തീവ്രവാദികള്‍ പിന്മാറുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് സൈന്യവുമായി ഐഎസ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇവിടെ നിന്ന് ഐഎസ് തീവ്രവാദികള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി.
തെക്കന്‍ ദമസ്‌കസ് പ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന യാര്‍മുക് 2015 മുതലാണ് ഐഎസിന്റെ നിയന്ത്രണത്തിലായത്. കഴിഞ്ഞ ദിവസം രാവിലെ ആറ് ബസുകളില്‍ ഐഎസ് തീവ്രവാദികള്‍ ഇവിടം വിട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ബസുകളില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായി അറിയില്ല. എന്നാല്‍, ഭൂരിഭാഗം പേരും ഭീകരരുടെ ബന്ധുക്കളാണെന്നും ആയുധധാരികളല്ലെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി പ്രതിനിധികള്‍ പറഞ്ഞു. അവശേഷിക്കുന്നവരെയും ഇവിടെ നിന്നും കൊണ്ടു പോകും.

SHARE