ഇസ്‌ക്കോയുടെ പരാമര്‍ശം; പരിഭവമില്ലെന്ന് റയല്‍ കോച്ച് സിദാന്‍

മാഡ്രിഡ്: ഇസ്‌ക്കോയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് പരിഭവങ്ങളില്ലെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍. ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തില്‍ ഹാട്രിക് നേടിയ സ്‌പെയിനിന്റെ റയല്‍ മാഡ്രിഡ് താരമായ ഇസ്‌ക്കോ മല്‍സര ശേഷം പ്രതികരിക്കവെ റയല്‍ കോച്ച് സിദാന്റെ വിശ്വാസ്യത നേടുന്നതില്‍ ഇപ്പോഴും താന്‍ വിജയിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. സ്പാനിഷ് ദേശീയ സംഘത്തില്‍ കളിക്കുമ്പോള്‍ സ്വതന്ത്രനാണ് ഞാന്‍. അത് കൊണ്ട് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയുന്നു. എന്നാല്‍ റയല്‍ സംഘത്തില്‍ ഇപ്പോഴും താന്‍ ഫസ്റ്റ് ഇലവന്‍ ചോയിസല്ലെന്നായിരുന്നു ഇസ്‌ക്കോയുടെ പരിഭവം.

ഇന്നലെ ലാസ് പാമസിനെതിരായ മല്‍സരത്തിന് ശേഷം പ്രതികരിക്കവെ ഇസ്‌ക്കോ റയലിന്റെ താരമാണെന്നും തന്റെ ഭാവി പദ്ധതികളില്‍ അദ്ദേഹത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്നും സിദാന്‍ പറഞ്ഞു. ഞാന്‍ ആരോടും അനീതി കാണിക്കാറില്ല. അത്തരത്തിലൊരാളല്ല ഞാന്‍. എനിക്ക് പതിനൊന്ന് പേരെ മാത്രമേ കളിപ്പിക്കാനാവു. സ്പാനിഷ് സംഘത്തില്‍ ഇസ്‌ക്കോക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷവാനാണ് ഞാന്‍-അദ്ദേഹം പറഞ്ഞു. ഇസ്‌ക്കോ അങ്ങനെ പറഞ്ഞത് മുന്‍വിധികളോടെയായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞാതിയിരിക്കാം. അതില്‍ കൂടുതല്‍ വായന നടത്താന്‍ തനിക്് താല്‍പ്പര്യമില്ലെന്നും ഫ്രഞ്ചുകാരന്‍ പറഞ്ഞു.

SHARE