ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ അടക്കം മറ്റനേകം അടിയന്തിര കേസുകളില്‍ നിലനില്‍ക്കെ റിപ്ലബിക്ക് ടിവി അവതാരകനും ബിജെപി അനുകൂലിയുമായി അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി സ്വീകരിച്ചതില്‍ വിവാദമുയരുന്നു.
അര്‍നബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി പട്ടികപ്പെടുത്തുകയും കേള്‍ക്കുകയും ചെയ്തത് നിന്ന് വ്യത്യസ്തമായി മിന്നല്‍ വേഗത്തിലായിരുന്നെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വിമര്‍ശനമുന്നയിച്ചു. ഈ ഭ്രാന്തിന് ഒരു രീതിയുണ്ടോയെന്നും ഇങ്ങനെ അടിയന്തിരമായി കേള്‍ക്കുന്നതിനായി എന്തെങ്കിലും പ്രത്യേകം നിയമങ്ങളോ മാനദണ്ഡങ്ങളോ സംവിധാനങ്ങളോ ഉണ്ടോയെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട പരാതിയില്‍ റിപ്പബ്ലിക് ടിവി സ്ഥാപക എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ സുപ്രീംകോടതി ഇടപെടുകയും കേസ് മുംബൈയിലേക്ക് മാറ്റുകയായും ചെയ്തിരുന്നു. അടുത്ത മൂന്നാഴ്ച്ചത്തേക്ക് അര്‍ണബിനെതിരെ അറസ്റ്റ് ഉള്‍പ്പടെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞിരുന്നത്.
ചോദ്യം ചെയ്തു. പാല്‍ഗര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സോണിയാ ഗാന്ധിയ്ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അര്‍ണബിനെതിരെ പരാതി നല്‍കിയത്.്.
അതേസമയം, മാര്‍ച്ച് 24ന് ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് മാര്‍ച്ച് 13 ന് സുപ്രീം കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ‘അടിയന്തര സ്വഭാവമുള്ള വിഷയങ്ങള്‍ മാത്രം പരിഗണിച്ച് ഉചിതമായ എണ്ണം ബെഞ്ചുകള്‍ ചേര്‍ന്നുകൊണ്ട് നിയന്ത്രിതമായ രീതിയില്‍ ആയിരിക്കും ഇനിമേല്‍ കോടതി പ്രവര്‍ത്തിക്കുക,’ എന്ന സര്‍ക്കുലറും കോടതികള്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, കൃത്യമായി മാര്‍ച്ച് 25 ന്, അടിയന്തര സ്വഭാവമുള്ള ചില കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സുപ്രീം കോടതി പരിഗണിച്ചു. എന്നാല്‍ ഏത് കേസുകള്‍ അടിയന്തരമായി പരിഗണിക്കണം എന്ന് തീരുമാനമെടുക്കുവാന്‍ അധികാരമുള്ള ജഡ്ജിയോട് കേസിന്റെ ഗൗരവം നേരിട്ട് ബോധിപ്പിക്കുവാന്‍ നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ (Oral Mentioning) ഇതിനോടകം നിലച്ചിരുന്നു. അതിനാല്‍ തന്നെ, വളരെ സുപ്രധാനമായ കേസുകള്‍ പോലും പരിഗണിക്കപ്പെടാതെ പോകുന്ന അവസ്ഥയുണ്ടായി. ഇതിനിടെയാണ് അര്‍ണബിന്റെ കേസ് കോടതി പരിഗണിച്ചത്.
അതേസമയം, രാജ്യം അടച്ചിട്ടതോടെ വിവിധ ഭാഗങ്ങളില്‍ നിസ്സഹായരായി ഭക്ഷണവും താമസ സൗകര്യങ്ങളും ഒന്നുമില്ലാതെ കുടുങ്ങിപ്പോയ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ സ്വന്തം ദേശത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍പ്പിച്ച ഹര്‍ജി അടക്കം പല സുപ്രധാന ഹര്‍ജികളും പരിഗണിച്ചില്ലെന്നും ഭൂഷണ് ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്.ഐ.ആറുകള്‍ക്കെതിരെ രാത്രി എട്ടുമണിക്ക് സമര്‍പ്പിച്ച ഹരജി പിറ്റേന്ന് 10 മണിക്ക് വാദത്തിനെടുക്കുന്നു. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ കുറ്റമാരോപിച്ചു വാര്‍ത്തകളെ വളച്ചൊടിച്ച് ചര്‍ച്ച നടത്തിയതിനാണ് വിവിധ സംസ്ഥാനങ്ങളിലായി അര്‍ണബിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ദുരൂഹമാണെന്നും പ്രശാന്ത് ഭൂഷണ് കുറിച്ചു.
സുപ്രീം കോടതിയുടെ കൊവിഡ് കാല വിധേയത്വം ഗുരുതരമാണെന്നും അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നത്തില്‍ ഏപ്രില്‍ 17ന് ജഗദീപ് ചോക്കര്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കപ്പെടുകയുണ്ടായില്ല. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 27നാണ് കേസ് കോടതിക്ക് മുന്‍പാകെ ഹര്‍ജി വന്നതെന്നും പ്രശാന്ത് ഭൂഷണ് കുറിച്ചു.