ഫ്‌ളാഗ്ഫിപ്പ് ലവലില്‍ വിലക്കുറഞ്ഞ ഫോണുമായി വണ്‍പ്ലസ്; നോര്‍ഡിന്റെ ടീസര്‍ പുറത്ത്

Chicku Irshad

ഒരു കമ്പനി പുറത്തിറക്കുന്ന ഏറ്റവും വില കൂടിയതും ഏറ്റവും പുതിയതുമായി ഫോണുകളെയാണ് അവരുടെ ഫ്‌ളാഗ്ഫിപ്പ് ഫോണുകള്‍ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വിലകൂടിയ ആ പുത്തന്‍ ഫോണുകളുടെ പ്രകടനം ഉപയോഗപ്പെടുത്താനോ ആസ്വദിക്കാനോ സാധാരണക്കാരന് ഒരിക്കലും സാധിക്കാറില്ല. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഫ്‌ളാഗ്ഫിപ്പ് ലോകത്തേക്ക് സാധരണക്കാരനെ എത്തിക്കുന്നതില്‍ പുതിയ തുടക്കവുമായി എത്തിയിരിക്കുകയാണ് ആന്‍ഡ്രോയിഡ് മൊബൈലുകളിലെ രാജാവായ വണ്‍പ്ലസ്.

സ്മാര്‍ട്ട് ഫോണ്‍ ആരാധകര്‍ ഒരു പക്ഷെ ജൂലൈ മാസത്തില്‍ ക്ഷമയോടെ കാത്തിരിക്കുന്ന മോഡല്‍ ആയിരിക്കും ചൈനീസ് പ്രീമിയം ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ ഫോണ്‍. വണ്‍പ്ലസ് Z എന്നും, വണ്‍പ്ലസ് ലൈറ്റ് എന്നൊക്കെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഒടുവില്‍ ആരാധകരെ ഞെട്ടിച്ച് പുതിയ ഫോണിന്റെ പേരും ടീസറും ചിത്രങ്ങളും പുറത്തായി. വണ്‍പ്ലസ് നോര്‍ഡ് എന്ന പേരിലാവും തങ്ങളുടെ വിലക്കുറവുള്ള സ്മാര്‍ട്ട്‌ഫോണ്‍ എത്തുക എന്ന് കമ്പനി സിഇഓ പീറ്റ് ലൗ വ്യക്തമാക്കിയത്.

ഉടന്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന വണ്‍പ്ലസ് നോര്‍ഡിന്റെ വരവ് ഗംഭീരമാക്കാന്‍ കമ്പനി ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വണ്‍പ്ലസ് നോര്‍ഡിന്റെ മുന്‍ഭാഗം വ്യക്തമായി കാണാം. ഇതുകൂടാതെ ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം പുത്തന്‍ ഫോണിന്റെ പിന്‍ വശത്തെപ്പറ്റിയും കളര്‍ ഓപ്ഷനുകളെപ്പറ്റിയും സൂചന തരുന്നു. കമ്പനിയുടെ ഫ്‌ളാഗ്ഫിപ്പ് ഫോണുകളുടെ ചിപ്പ് ലവലില്‍ നോര്‍ഡില്‍ വ്യത്യാസമുണ്ടെങ്കിലും വണ്‍പ്ലസിന്റെ ലാന്റ്മാര്‍ക്കായ ക്യാമറയില്‍ ഫ്‌ളാഗ്ഫിപ്പ് ലവലിലാവും സാധാരണക്കാരന്റെ ഫോണ്‍.

മുൻ റിപോർട്ടുകൾ ശരിവയ്ക്കും വിധം 6.55-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും വൺപ്ലസ് നോർഡിന് എന്ന് ടീസർ വീഡിയോ വ്യക്തമാക്കുന്നു. ചിത്രം കൂടുതൽ സൂം ചെയ്താൽ ഡ്യുവൽ ലെൻസുള്ള പഞ്ച് ഹോൾ സെൽഫി കാമറയാണ് വൺപ്ലസ് നോർഡിന് എന്ന് വ്യക്തമാവും. 32-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8-മെഗാപിക്സൽ സെക്കന്ററി ഷൂട്ടറും ചേർന്ന ഡ്യുവൽ സെൽഫി കാമറ ആയിരിക്കും ഇതിനുള്ള റിപ്പോർട്ടുകൾക്ക് അനുകൂലമായാണ് ചിത്രം. വൺപ്ലസ് പുതുതായി പുറത്തിറക്കിയ വൺപ്ലസ് 8 സ്മാർട്ട് ഫോണിനുപോലും ഡ്യുവൽ സെൽഫി കാമറ സംവിധാനമില്ല എന്നത് ശ്രദ്ധേയം. 

malayalam.samayam.com

6 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പെസിഫിക്കേഷനിൽ എത്തുന്ന വൺപ്ലസ് നോർഡ് മോഡലിന് 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലാവും വില എന്നാണ് റിപോർട്ടുകൾ. അങ്ങനെയങ്കിൽ ആപ്പിൾ പുറത്തിറക്കിയ ബജറ്റ് ഫോൺ ഐഫോൺ SE-യ്ക്കും ഗൂഗിളിന്റെ പിക്‌സല്‍ 4എ ക്കും വമ്പൻ വെല്ലുവിളിയാകും വൺപ്ലസ് നോർഡ് എന്നുള്ളത് വ്യക്തം. 5ജി സപ്പോർട്ടോടുകൂടിയ സ്നാപ്ഡ്രാഗൺ 765 SoC ചിപ്സെറ്റ് ആയിരിക്കും വൺപ്ലസ് നോർഡിനെ പ്രവർത്തിപ്പിക്കുക. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300mAh ബാറ്ററി ആയിരിക്കും വൺപ്ലസ് നോർഡിന്. ടീസറില്‍ നിന്നും ഫോണ്‍ വാട്ടര്‍ റെസിസ്റ്റ് ആണെന്ന സൂചനയും ലഭിക്കുന്നുണ്ട്.