അത് കപ്പലോ അതോ.. സോഷ്യല്‍മീഡിയയെ കുഴക്കുന്നു ഈ വിഡിയോ

 

വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ സുപീരിയര്‍ തടാകത്തില്‍ കണ്ട ആ രൂപം കപ്പല്‍ തന്നെയോ.. ജാസണ്‍ അസലിന്‍ എന്നയാള്‍ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ അമേരിക്കയില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

മഴയുള്ള ദിവസം കൂട്ടുകാരനൊപ്പം കാമറയില്‍ മഴവില്‍ പകര്‍ത്തുകയായിരുന്നു ജാസണ്‍. അപ്പോഴാണ് അല്‍പ്പമകലെ തടാകത്തില്‍ വ്യക്തമല്ലാത്ത രൂപത്തില്‍ കപ്പല്‍ പോലെ തോന്നിച്ച രൂപം കണ്ടത്. കാമറ സൂം ചെയ്‌തെങ്കിലും രൂപം വ്യക്തമായി കണ്ടില്ല. കൂട്ടുകാരനും സംഭവം വിശദീകരിക്കാന്‍ കഴിയാതായതോടെ സോഷ്യല്‍മീഡിയയില്‍ അഭിപ്രായമാരായുകയായിരുന്നു ഇരുവരും.

മരീചികയെന്നും ഓപ്റ്റിക്കല്‍ ഇല്യൂഷനെന്നും പിശാച് കപ്പലെന്നും പലരും അഭിപ്രായം പറഞ്ഞെങ്കിലും ആര്‍ക്കും വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല ഇതുവരെ.

SHARE