കോഹ്‌ലിയായി ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക്

അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ‘കാര്‍വാ’ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.

അനുജ ചൗഹാന്റെ ദി സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക. 1983ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കീരിടം നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ് നോവല്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന് കപ്പ് നേടാന്‍ സഹായിച്ചത് സോയയുടെ ഭാഗ്യമാണെന്നായിരുന്നു വിശ്വാസം.