ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബ.
ഇന്ന് രാവിലെ 11.15ന് മുനിര്‍ക്ക ഐഐടി റോഡില്‍ പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമത്തിന്റെ വീഡിയോയാണ് ലംബ ട്വിറ്റര്‍ വഴി പങ്കുവെച്ചത്.
മുനിര്‍ക്ക ഐഐടി റോഡില്‍ ഛായം പടര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ മാത്രം കണ്ടപ്പോളാണ് ലംബ പ്രശ്നത്തില്‍ ഇടപെട്ടത്. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് അവളുടെ മേല്‍ നിര്‍ബന്ധിച്ച് നിറം തേക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പെണ്‍കുട്ടി ദൃശ്യങ്ങള്‍ പറയുന്നുണ്ട്. തുടര്‍ന്ന് അക്രമികളുടെ അടുത്തേക്ക് നീങ്ങിയ അല്‍ക്ക ലംബയേയും യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍.
അല്‍ക്ക ലംബക്കുനേരെ അക്രമം നടത്താനും ശ്രമിച്ചു. കൂട്ടത്തില്‍ നീല ടിഷര്‍ട്ട് ധരിച്ച ഒരാള്‍ സമീപത്തെ ഭിത്തിയിലേക്ക് തിരിഞ്ഞ് അവന്റെ പാന്റ്സ് പൂട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡല്‍ഹിയില്‍ നടുറോഡില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണെന്ന് ലംബ പറഞ്ഞു. ഈ ഡല്‍ഹി എങ്ങനെ സുരക്ഷിതമാകുമെന്നും ലംബ ചോദിച്ചു.
പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിച്ച ലംബ, പരാതിയുമായി മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. എന്നെ ഭീഷണിപ്പെടുത്തിയിട്ടും എന്റെ കടമ ഞാന്‍ നിര്‍വഹിച്ചതായും വിഷയത്തില്‍ ഡല്‍ഹി പൊലീസ് എന്തു നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലംബ പറഞ്ഞു.