വിക്രം ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫീസറായി ഇര്‍ഫാന്‍ പത്താന്‍


ചെന്നൈ: വിക്രം നായകനായി എത്തുന്ന തമിഴ് ചിത്രമാണ് കോബ്ര.ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘കോബ്ര’ക്ക് ഉണ്ട് . ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫിസറായാണ് ഇര്‍ഫാന്‍ എത്തുന്നത്. ചിത്രത്തിന്റെ കൊല്‍ക്കത്തയില്‍ നിന്നുമുള്ള ലൊക്കേഷന്‍ ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം മൂലം ‘കോബ്ര’യുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ട അവസ്ഥയുണ്ടായി. ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നത് നിര്‍മ്മാതാവ് ലളിത് കുമാറിന് വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. ഈ കാരണത്താല്‍ ചിത്രത്തിന്റെ സംവിധായകനായ അജയ് ജ്ഞാനമുത്തു തന്റെ പ്രതിഫലത്തിന്റെ 40% കുറച്ചത് വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു.

SHARE