വീട്ടിലിരുന്ന് എങ്ങനെ പെരുന്നാള്‍ നിസ്‌കരിക്കാമെന്ന് വിശദീകരിച്ച് ഇര്‍ഫാന്‍ പത്താന്‍

ബറോഡ: അത്തര്‍പൂശിയ പുതുവസ്ത്രങ്ങളിഞ്ഞ് പള്ളിയിലോ ഈദ് ഗാഹിലോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന സുന്ദരമായ ചര്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാല്‍ ഇക്കുറിയില്ല. പക്ഷേ പെരുന്നാള്‍ നമസ്‌കാരം വീട്ടിലിരുന്ന് തന്നെ എങ്ങനെ നിര്‍വഹിക്കാമെന്ന് ട്യൂട്ടോറിയലിലൂടെ പഠിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ഹനഫീ മദ്ഹബ് പ്രകാരമുള്ള പെരുന്നാള്‍ നമസ്‌കാരം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇര്‍ഫാന്‍ വിശദീകരിക്കുന്നത്.

ഇര്‍ഫാന്‍ പത്താന്‍ വീഡിയോ ആമുഖത്തില്‍ പറയുന്നതിങ്ങനെ:-
” അസ്സലാമു അലൈക്കും. എല്ലാവരുടെയും വ്രതം കുടുംബത്തിന്റെ കൂടെ വളരെ ശാന്തമായി, വളരെ നന്നായി കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. ഇപ്പോള്‍ പെരുന്നാള്‍ ആഗതമായിരിക്കുന്നു. ലോക്ക്ഡൗണ്‍ കാരണം ഒരുമിച്ചുകൂടല്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ അസാധാരണമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍വെച്ചു തന്നെ നിര്‍വഹിക്കാം. ഇസ്ലാമില്‍ നാല് വീക്ഷണഗതികളുണ്ട്. ഏതെങ്കിലും വീക്ഷണത്തില്‍ പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിന്ന് നിസ്‌കരിക്കാന്‍ പാടില്ല എന്നാണെങ്കില്‍ അത് വേറെ കാര്യമാണ്. വീട്ടില്‍ നമസ്‌കരിക്കാം എന്നുള്ളവരെ ഉദ്ദേശിച്ചാണ് ഈ വീഡിയോ…”-

ഓരോ റക്അത്തിലും മൂന്നുവീതം അധിക തക്ബീറുകളുള്ള ഹനഫീ രൂപത്തിലുള്ളതാണ് ഇര്‍ഫാന്‍ പത്താന്‍ വിശദീകരിക്കുന്ന വീഡിയോ. നിസ്‌കാരത്തിനു ശേഷമുള്ള ഖുത്ബ എങ്ങനെ നിര്‍വഹിക്കണമെന്നും താരം വ്യക്തമാക്കുന്നു.

ഗുജറാത്തിലെ ബറോഡ സ്വദേശിയായ ഇര്‍ഫാന്‍ പത്താനെര്‍ പിതാവ് മഹ്മൂദ് ഖാന്‍ പത്താന്‍ പള്ളിയില്‍ ബാങ്കുവിളിക്കുന്ന മുഅദ്ദിന്‍ ആയിരുന്നു. ഇര്‍ഫാനെയും ജ്യേഷ്ഠ സഹോദരന്‍ യൂസുഫ് പത്താനെയും ഇസ്ലാംമത പണ്ഡിതന്മാര്‍ ആക്കാനായിരുന്നു മാതാപിതാക്കള്‍ക്ക് ഇഷ്ടം. പിതാവ് ജോലി ചെയ്തിരുന്ന പള്ളിയുടെ മുറ്റത്ത് ക്രിക്കറ്റ് കളിച്ചാണ് ഇരുവരും വളര്‍ന്നത്. ഇരുവരും പിന്നീട് ദേശീയ ടീമിനു വേണ്ടി കളിച്ചു. പേസ് ബൗളിങ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ ഈ വര്‍ഷം ജനുവരി നാലിനാണ് ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

View this post on Instagram

#prayer #stayhome #lockdown #coronavirus

A post shared by Irfan Pathan (@irfanpathan_official) on

SHARE