ഇറാഖിലെ ബാഗ്ദാദിലെ അല്‍ ബലാദ് എയര്‍ ബേസിന് സമീപം വ്യോമാക്രണമെന്ന് റിപ്പോര്‍ട്ട്. യു,എസ് സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമാണിത്. രണ്ട് മിസൈലുകളാണ് ഇവിടേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആളപായമില്ലെന്ന് യു,എസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു.ബാഗ്ദാദില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ദേഹം ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെര്‍മനില്‍ സംസ്കരിക്കും.