അമേരിക്കന്‍ വെബ്‌സൈറ്റില്‍ ഇറാന്റെ പതാക; ആയത്തുല്ല ഖമെയ്‌നിയുടെ ചിത്രം-ഇറാന്‍ പണി തുടങ്ങി


ഇറാനിലെ വിഖ്യാത സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊന്ന അമേരിക്കയോട് പ്രതികാരനടപടികള്‍ ആരംഭിച്ച് ഇറാന്‍. അമേരിക്കന്‍ ഗവണ്‍മെന്റ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഇറാന്‍ ഹാക്ക് ചെയ്തതായാണ് വിവരം. തങ്ങള്‍ ഇറാനില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പ് ഹാക്കര്‍മാരാണെന്നും ഖാസിം സുലൈമാനിയെ കൊന്ന അമേരിക്കയുടെ നടപടിക്ക് ഞങ്ങള്‍ പകരം ചോദിച്ചിരിക്കും എന്നും അവര്‍ പറയുന്നു.

അമേരിക്കയുടെ ഫെഡറല്‍ ഡെപ്പോസിറ്ററി ലൈബ്രറി പ്രോഗ്രാമിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. പേജിന് ഇറാനിയന്‍ ഹാക്കേഴ്‌സ് എന്ന് പേരു നല്‍കി. അതോടൊപ്പം ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമെയ്‌നിയുടെ ഫോട്ടോയും ഇറാന്‍ പതാകയും ചേര്‍ത്തുവെച്ചിട്ടുണ്ട്.

ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അമേരിക്ക അതിന്റെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ തിരിച്ചടിക്കാനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ അമേരിക്കയും അതെ എന്ന് ട്രംപും മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും തിരിച്ചടിച്ചാല്‍ ഇറാന്‍ മുമ്പ് കാണാത്ത വിധം ഭീകരമായ അക്രമം നേരിടേണ്ടി വരുമെന്നും ഡൊണാള്‍ഡ് ട്രംപ്. ആകയാല്‍ പശ്ചിമേഷ്യയില്‍ ഒരു യുദ്ധാന്തരീക്ഷത്തിന് കളമൊരുങ്ങുകയാണ്.

ഇറാഖില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്.

SHARE