തെഹ്റാന്: ഇറാനില്‍ വസ്ത്രധാരണത്തിനെതിരെ പ്രതിഷേധിച്ച് ഹിജാബ് ധരിക്കാതെ തെരുവില്‍ കൂടി സഞ്ചരിച്ച 29 വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഏര്‍പ്പെടുത്തപ്പെട്ട വസ്ത്ര നിയന്ത്രണത്തിന്റ ഭാഗമായി സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ഹിജാബ് അഴിച്ചത്.
انتخاب کرده چادری باشد و برای حق انتخاب بقیه زنان این سرزمین بیرق برافراشته. زیبایی دیگر چه میتواند باشد؟! #دختران_خیابان_انقلاب pic.twitter.com/bzzI0MX7js
— nahid molavi (@NahidMolavi) January 31, 2018
അറസ്റ്റിലായ സ്ത്രീകളില്‍ ഓരോരുത്തരും 100,000 ഡോളറില്‍ കൂടുതല്‍ ജാമ്യം നല്‍കേണ്ടി വരും. പൊതുജനമധ്യത്തില്‍ ഇത്തരത്തില്‍ ഹിജാബ് അഴിക്കുന്നത് തടവിലാകാന്‍ വരെ സാധ്യതയുളള കുറ്റമാണ്. ഹിജാബ് അഴിച്ച് ‘ഭരണകൂടത്തിനെതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ച വിദ മൊഹവെദ് എന്ന യുവതിയെ കഴിഞ്ഞ ഡിസംബറില്‍ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഞായറാഴ്ച മോചിതായയിരുന്നു. ഇതിന് ശേഷമാണ് പുതിയ പ്രതിഷേധം അരങ്ങേറിയത്.