ടെഹ്റാന്: ഇറാനിയന്‍ ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ബഗ്ദാദില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുണ്ടാകും എന്ന് ഇറാന് ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ അതിന് വ്യക്തമായ സൂചന നല്കി ദൃശ്യങ്ങള്‍. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന് ഹസന് ഇത് വലിയ യുദ്ധത്തിന്റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തു.
മറ്റൊരു ദൃശ്യവും ഹസന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കാസ്സിം സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ ജനമാണ് കാണുന്നത്. നന്ദി ഹാജി കാസ്സിം നിങ്ങള്‍ ഞങ്ങളെ തോല്പ്പിച്ചില്ലെന്ന മുദ്രവാക്യമാണ് ജനക്കൂട്ടം വിളിക്കുന്നത്. വലിയ ജനസാഗരം തന്നെയാണ് ഇറാന് ജനറലിന്റെ സംസ്കാര ചടങ്ങിന് എത്തിയത് എന്ന് വീഡിയോ പറയുന്നു.