ടെഹ്റാന്: അമേരിക്ക ഒരു കുറ്റകൃത്യം ചെയ്താല്‍ തക്ക മറുപടി ലഭിക്കുമെന്ന് അവര്‍ അറിയണമെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. അമേരിക്കയുടെ മുഖത്ത് അടിക്കാനാണെങ്കിലും ഇറാന് പിന്മാറില്ല. ബുദ്ധിയുള്ളവരാണെങ്കില്‍ ഈ കാര്യത്തില്‍ അവര്‍ ഇനി മറ്റു നടപടികള്‍ എടുക്കില്ല- ടിവിയിലൂടെ നടത്തിയ അഭിസംബോധനയില്‍ അദ്ദേഹം വ്യക്തമാക്കി.
ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനു മറുപടിയായി ഇറാഖിലെ യുഎസിന്റെ വ്യോമതാവളങ്ങളില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് മറ്റു നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ നീക്കം മതിയാകില്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ രാജ്യങ്ങളുടെ പ്രതികരണം അമേരിക്ക അറിയണം എന്നാണ് എന്റെ കാഴ്ചപ്പാട്. ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈ വെട്ടിയ അമേരിക്കയെ മേഖലയില്‍നിന്ന് വെട്ടി നീക്കും – റൂഹാനി കൂട്ടിച്ചേര്‍ത്തു.