കേന്ദ്രത്തിന്റെ കണക്കില്‍ രാജ്യത്ത് 16 കോടി മദ്യപാനികള്‍

രാജ്യത്ത് 16 കോടി മദ്യപാനികളുണ്ടെന്ന് കേന്ദ്ര സാമൂഹികനീതിശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്റെചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മദ്യം കഴിഞ്ഞാല്‍ ലഹരിയായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവാണ്. മൂന്നു കോടിയിലേറെപ്പേര്‍ കഞ്ചാവുപയോഗിക്കുന്നു. കറപ്പില്‍നിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് ആവശ്യക്കാര്‍ കൂടുതല്‍. രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു. അന്‍പത് ലക്ഷത്തിലേറെ ആളുകള്‍ കഞ്ചാവിന്റെയും കറുരപ്പിന്റെയും പിടിയിലാണെന്നാണ് കേന്ദ്രത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

SHARE