മുംബൈ: പൗരത്വഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെയുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന് എന്ന ഐ.പി.എസ് ഓഫീസര്‍ സര്‍വീസ് വിട്ടിറങ്ങിയത്.
മുംബൈയിലാണ് അബ്ദുറഹ്മാന് പ്രവര്‍ത്തിച്ചിരുന്നത്. പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിച്ചത്. ഈ ബില്ലില്‍ അപലപിക്കുന്നു. ഭരണഘടയുടെ അടിസ്ഥാന തത്വങ്ങള്ക്കെതിരെയുള്ളതാണിത്. നാളെ മുതല്‍ ഓഫീസില്‍ പോകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സര്‍വീസില്‍ നിന്ന് രാജിവെക്കുകയാണ് താനെന്നും അബ്ദുറഹ്മാന് ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
This Bill is against the religious pluralism of India. I request all justice loving people to oppose the bill in a democratic manner. It runs against the very basic feature of the Constitution. @ndtvindia@IndianExpress #CitizenshipAmendmentBill2019 pic.twitter.com/1ljyxp585B
— Abdur Rahman (@AbdurRahman_IPS) December 11, 2019
ഹമഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐ.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അബ്ദുറഹ്മാന്. പൗരത്വഭേദഗതി ബില്‍ ഇന്ത്യന്‍ ബഹുസ്വരതക്കെതിരാണ്. ജനാധിത്യരീതിയില് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ചരിത്രം വളച്ചൊടിക്കുകയും സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും അബ്ദുറഹ്മാന് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
അര്‍ധരാത്രി വരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജ്യസഭയില്‍ 99 നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയെടുത്തത്. ലോക്സഭയില്‍ നേരത്തെ പാസാക്കിയിരുന്നു.