ഐ.പി.എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.ബി.സി.സി.ഐയുടെ കീഴിലുള്ള ഭരണസമിതി പ്രത്യേക വാര്‍ത്താക്കുറിപ്പിലാണ് കാര്യം വ്യക്തമാക്കിയത്.

മുന്‍നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 29നായിരുന്നു ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15ലേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ ദീര്‍ഘിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഭരണസമിതി പുതിയ സീസണ്‍ ഐ.പി.എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ടീം ഉടമകളുമായും പരസ്യദാതാക്കളുമായും സംപ്രേക്ഷണം നടത്തുന്ന ചാനല്‍ മേധാവികളുമായും ഇക്കാര്യം സംസാരിച്ചുവെന്നും ഭരണസമിതി വ്യക്തമാക്കി.

SHARE