ഗെയ്‌ലിന് അര്‍ധസെഞ്ച്വറി: കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം. മഴനിയമപ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്റേയും കെ.എല്‍.രാഹുലിന്റേയും മികവാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 8.2 ഓവറില്‍ 96 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് വിജയലക്ഷ്യം 13 ഓവറില്‍ 125 റണ്‍സായി വെട്ടിച്ചുരുക്കി. അതായത് മഴക്ക് ശേഷം പഞ്ചാബിന് വേണ്ടത് 28 പന്തില്‍ 29 റണ്‍സ് മാത്രം. ക്രിസ് ഗെയ്‌ലും ലോകേഷ് രാഹുലും പഞ്ചാബിനെ അനായാസം വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 41 പന്തില്‍ 74 റണ്‍സെടുത്ത ക്രിസ് ലിന്നാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. 28 പന്തില്‍ 43 റണ്‍സുമായി ദിനേശ് കാര്‍ത്തിക്ക് ക്രിസ് ലിന്നിന് പിന്തുണ നല്‍കി. എന്നാല്‍ വില്ലനായെത്തിയ മഴ പഞ്ചാബിന് ജയം അനായാസമാക്കുകയായിരുന്നു.

SHARE